മെസ്സി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ചാനൽ ജീവനക്കാർ സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ.

കൊച്ചി: മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ റിപ്പോർട്ടർ ടിവി (Reporter TV) ഓഫീസിൽ സെർച്ച് നടത്തുന്നതിനോട് ചാനൽ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ. പ്രാഥമിക അന്വേഷണങ്ങൾക്കും വ്യക്തമായ പരിശോധനകൾക്കും ശേഷമെടുത്ത കേസിലെ നടപടിക്രമങ്ങളുടെ ഭാഗമായാണ് പോലീസ് ഓഫീസിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുറന്ന് പരിശോധിക്കാൻ നോട്ടീസ് നൽകാൻ ശ്രമിച്ചെങ്കിലും അവർ കൈപ്പറ്റാൻ തയ്യാറായില്ലെന്ന് എസിപി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ആളുകൾ എത്തുന്നതുവരെ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. തുടർന്നാണ് സെക്യൂരിറ്റി ഒഴികെയുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനായി ന്യൂസ് ഡെസ്കിലേക്ക് പ്രവേശിച്ചത്. പോലീസിന് ഈ കെട്ടിടം പുതിയതാണെന്നും ഡെസ്കിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ജോലി ഒരു തരത്തിലും തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ ഡിജിറ്റലായി ലോക്ക് ചെയ്ത നിലയിലാണ്. പോലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ മറ്റു ആശയവിനിമയങ്ങൾ പാടുള്ളൂ എന്ന് വ്യക്തമാക്കിയത് ജീവനക്കാർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും എസിപി കൂട്ടിച്ചേർത്തു.
For more details: The Indian Messenger



