INDIA NEWSKERALA NEWSTOP NEWS

സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം.

Sponsored

കോഴിക്കോട്: സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതുചർച്ചയിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ അംഗങ്ങളുടെ കടുത്ത വിമർശനം. എം.എൽ.എയായ വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് തൃശ്ശൂരിൽ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് പാർട്ടി നയിക്കാൻ വേറെ ആളുകളില്ലേ എന്നും, മറ്റു ജില്ലകളിൽ ജനപ്രതിനിധികൾ ഭാരവാഹിത്വത്തിൽ തുടരാത്തപ്പോൾ തിരുവനന്തപുരത്ത് മാത്രം എന്ത് ഇളവാണ് നൽകിയതെന്നും ചോദ്യമുയർന്നു.

തിരുത്തൽ രേഖയുമായി ബന്ധപ്പെട്ടും വലിയ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന-കേന്ദ്ര കമ്മിറ്റി റിപ്പോർട്ടുകളിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നെങ്കിലും, വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന രേഖയിൽ തളിപ്പറമ്പിലെ തോൽവി ഒഴിവാക്കിയത് ചോദ്യം ചെയ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയായിരുന്നു തളിപ്പറമ്പിലെ സ്ഥാനാർത്ഥി.

കൂടാതെ, സി.പി.ഐ.എം-ബി.ജെ.പി ഡീൽ ആരോപണങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും സാമുദായിക സംഘടനകളോടുള്ള നിലപാടിൽ വ്യക്തതയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വീഴ്ചകളുടെ ഗൗരവം പോലും സംസ്ഥാന നേതൃത്വം തയ്യാറാക്കിയ തിരുത്തൽ രേഖയിൽ ഇല്ലെന്നും, അത് തികച്ചും ദുർബലമാണെന്നും അംഗങ്ങൾ വിമർശിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button