INDIA NEWSKERALA NEWSTOP NEWS

ചിന്താ ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം വീണ്ടും പരിശോധിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം.

Sponsored

ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം വീണ്ടും പരിശോധിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി പ്രബന്ധം നാലംഗ സമിതി പരിശോധിക്കും. എന്നാൽ സിൻഡിക്കേറ്റിന്റെ ഈ തീരുമാനത്തെ ഇടത് അംഗങ്ങൾ ശക്തമായി എതിർത്തു. മുൻ പി.വി.സി ഡോ. പി. പി. അജയകുമാറിന്റെ മേൽനോട്ടത്തിൽ ‘മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലായിരുന്നു ചിന്താ ജെറോം ഗവേഷണം പൂർത്തിയാക്കിയത്.

പി.എച്ച്.ഡി ലഭിക്കുന്നതിനായി കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ ഗുരുതരമായ തെറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി ഗവർണർ സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സർവകലാശാല തുടർനടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് സിൻഡിക്കേറ്റ് അംഗം ആർ. എസ്. ശശികുമാർ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിന് വീണ്ടും പരാതി നൽകുകയായിരുന്നു.

മലയാള സിനിമയെയും അതിലെ പ്രമുഖ താരങ്ങളെയും ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധം തമിഴ്‌നാട്ടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യനിർണ്ണയത്തിനായി അയച്ചുകൊടുത്തതിൽ ദുരൂഹതയുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. കൂടാതെ പ്രബന്ധത്തിലെ ആശയങ്ങളും ഉള്ളടക്കവും മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് നേരിട്ട് പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ആരോപണമുണ്ട്.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button