INDIA NEWSTOP NEWS

കശ്മീരിലെ ലഷ്‌കറിന്റെ അവസാന ഭീകരനെയും വധിച്ചു; സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ.

ശ്രീനഗർ / ന്യൂഡൽഹി: ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ ആർമി, സി.ആർ.പി.എഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ സംയുക്ത നീക്കത്തിലൂടെ കശ്മീർ താഴ്‌വരയിൽ സജീവമായിരുന്ന ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT) അവസാനത്തെ പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ കുൽഗാമിൽ നടന്ന പ്രത്യേക സൈനിക ഓപ്പറേഷനിലാണ് സുരക്ഷാ സേന ഇയാളെ വധിച്ചത്.

ഇയാളുടെ കൂട്ടാളിയും പ്രധാന ഭീകരനുമായ ഉമർ നിസാറിനെ തൊട്ടുതലേദിവസം കുൽഗാമിൽ വെച്ചുതന്നെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ നിർണ്ണായക ഓപ്പറേഷനിലുടനീളം പ്രകടമായത്.

ധീരമായ ഈ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച ജമ്മു കശ്മീർ പോലീസ്, കരസേന, സി.ആർ.പി.എഫ് ജവാന്മാർ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരെ രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്ന് അമിത് ഷാ പ്രസ്താവനയിൽ വ്യക്തമാക്കി.

For more details: The Indian Messenger

Related Articles

Back to top button