ദീപാവലിക്ക് തിയേറ്ററുകളിൽ രാവിലെ ആറ് മണി ഷോ; അനുമതി നൽകി തമിഴ്നാട് സർക്കാർ.

ചെന്നൈ: തമിഴ്നാട്ടിൽ തിയേറ്ററുകളിൽ രാവിലെ ആറ് മണിയുടെ പ്രത്യേക പ്രദർശനങ്ങൾ നടത്താൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. ദീപാവലിയോടനുബന്ധിച്ച് പുതിയ തമിഴ് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്ന സാഹചര്യത്തിലാണ് ആറ് മണി ഷോകൾ പുനരാരംഭിക്കാൻ ഉത്തരവായത്. മുഖ്യമന്ത്രി വിജയിയുടെ നിർദ്ദേശപ്രകാരം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദർശനങ്ങൾ നടത്താനും തിയേറ്ററുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
നവംബർ മൂന്നിനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ സിനിമകൾ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തേക്ക് രാവിലെ ആറ് മണി മുതൽ തൊട്ടടുത്ത ദിവസം പുലർച്ചെ 2:30 വരെ പ്രദർശനങ്ങൾ നടത്താവുന്നതാണ്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ ആവശ്യ പരിഗണിച്ചാണ് സർക്കാരിന്റെ ഈ നടപടി.
വലിയ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴും ഉത്സവകാലത്തും പുലർച്ചെയുള്ള പ്രത്യേക പ്രദർശനങ്ങൾ പുനരാരംഭിക്കണമെന്നായിരുന്നു ചലച്ചിത്ര സംഘടനകളുടെ പ്രധാന ആവശ്യം. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ തിയേറ്റർ പ്രദർശനങ്ങൾക്കുണ്ടായിരുന്ന ദീർഘകാലത്തെ നിയന്ത്രണങ്ങൾക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്.
For more details: The Indian Messenger



