കൊല്ലത്ത് എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.

കൊല്ലം: കൊല്ലം ചടയമംഗലം കുരിയോട് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ അമ്മയുടെ പങ്കാളി ക്രൂരമായി മർദ്ദിച്ചു. കുട്ടിയെ വിവസ്ത്രനാക്കി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കുരിയോട് സ്വദേശിയായ പ്രതി രാജേഷിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
പങ്കാളിയായ രാജേഷിന് കുട്ടിയെ ഒട്ടും ഇഷ്ടമല്ലെന്നും എന്നും മദ്യപിച്ചെത്തി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നും അമ്മ ശാലിനി വ്യക്തമാക്കി. കുട്ടിക്കുനേരെ പതിവായി അസഭ്യവർഷവും അധിക്ഷേപവും നടത്താറുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട കമ്മീഷൻ കൊല്ലം റൂറൽ എസ്.പി, ചടയമംഗലം എസ്.എച്ച്.ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് ഉടൻ വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം റൂറൽ എസ്.പിയുമായി ഫോണിൽ സംസാരിക്കുകയും പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച് എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ വേഗത്തിലുള്ള നടപടിയും അറസ്റ്റും
For more details: The Indian Messenger



