INDIA NEWSTOP NEWS
ഓച്ചിറയിൽ ബാറിൽ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു.

കൊല്ലം: ഓച്ചിറയിലെ ബാറിൽ മദ്യപിക്കാനെത്തിയപ്പോൾ കുഴഞ്ഞുവീണ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ശക്തികുളങ്ങര ചേരിയിൽ ബോട്ടിലഴികത്ത് വീട്ടിൽ രണദേവ് (60) ആണ് മരിച്ചത്.
ബാറിലെത്തിയ രണദേവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഉടനടി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. വർഷങ്ങളായി ഓച്ചിറ ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രണദേവ്.
For more details: The Indian Messenger



