ബേബിക്കുട്ടന് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.

ചവറ: അന്തരിച്ച പ്രശസ്ത നാടക സംവിധായകൻ ബേബിക്കുട്ടന് (80) നാട് വികാരഭരിതമായി യാത്രാമൊഴി ഏകി. ഇന്നലെ വൈകിട്ട് മൂന്നോടെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാനും യാത്രയാക്കാനും വൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. മക്കളായ രാജേഷ്, രഞ്ജിഷ് എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, ഷിബു ബേബി ജോൺ, എൻ. കെ. പ്രേമചന്ദ്രൻ എം.പി, സി. ആർ. മഹേഷ് എം.എൽ.എ, മുൻ ചവറ എം.എൽ.എ സുജിത്ത് വിജയൻപിള്ള, ജില്ലാ കളക്ടർ ആനി ജൂല തോമസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സ്ഥലത്തെത്തി അന്ത്യോപചാരമർപ്പിച്ചു.
Short Brief
Renowned drama director Babykuttan (80) was laid to rest with full state honours at his residence premises in Chavara. A massive crowd gathered to pay their final respects to the beloved artist, while his sons Rajesh and Ranjish lit the funeral pyre. Prominent figures including Ministers P.C. Vishnunath and Shibu Baby John, N.K. Premachandran MP, C.R. Mahesh MLA, former MLA Sujith Vijayanpillai, and District Collector Anie Jula Thomas paid their last respects.
(With inputs from MN)
For more details: The Indian Messenger



