INDIA NEWSKERALA NEWSTOP NEWS

കായംകുളത്ത് മാമ്പഴ വിപണന കേന്ദ്രത്തിലെ തീപിടുത്തം: കാർബൈഡ് ലോഷൻ കാരണമായെന്ന് ആക്ഷേപം; AIYF പ്രതിഷേധം.

Sponsored

കായംകുളം: കായംകുളം മാർക്കറ്റിൽ മേടമുക്കിന് സമീപം പ്രവർത്തിക്കുന്ന മാമ്പഴ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിന് കാരണം മാരകമായ കാർബൈഡ് ലോഷൻ ആണെന്ന ആക്ഷേപവുമായി AIYF രംഗത്ത്. മാങ്ങ കൃത്രിമമായി പഴുപ്പിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന കാർബൈഡ് ലോഷൻ വെയിലത്ത് ക്യാനുകളിൽ സൂക്ഷിച്ചിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് AIYF കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിലേക്ക് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

Sponsored

നിയമവിരുദ്ധമായി ഇത്തരം മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കുകയും അവ അതീവ അശ്രദ്ധമായി കൈകാര്യം ചെയ്യുകയും ചെയ്തവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ പറഞ്ഞു.

Sponsored

പ്രതിഷേധ യോഗത്തിൽ AIYF കായംകുളം മണ്ഡലം പ്രസിഡന്റ് ജെ. സിജുമോൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം. രാകേഷ് സ്വാഗതവും ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് ശിവൻ മാർച്ച് ഉദ്ഘാടനവും നിർവ്വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഷുഐബ് മുഹമ്മദ്, സി.പി.ഐ കായംകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഷിജി തുടങ്ങിയവർ സംസാരിച്ചു. (KN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button