ഓണാട്ടുകരയുടെ പുണ്യഭൂമിയിൽ ഭക്തിസാന്ദ്രമായ കാത്തിരിപ്പ്: വലിയകുളങ്ങര ദേവീക്ഷേത്ര സമർപ്പണവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ജൂലൈ 8 മുതൽ.

ഓച്ചിറ: ആദ്ധ്യാത്മികതയുടെ മന്ത്രധ്വനികൾ മുഴങ്ങുന്ന പുണ്യഭൂമിയായ ഓണാട്ടുകരയിലെ ദേശവാസികളുടെ അഭയകേന്ദ്രമായി വർത്തിക്കുന്ന വലിയകുളങ്ങര ദേവി ക്ഷേത്രം പുനരുദ്ധാരണത്തിന് ശേഷം ഭക്തജനങ്ങൾക്കായി സമർപ്പിക്കപ്പെടുന്നു. അവർണ്ണനീയമായ ശില്പചാതുര്യവും വശ്യതയാർന്ന അലങ്കാരകൊത്തുപണികളും കാഴ്ചവച്ചുകൊണ്ട് പ്രൗഢഗംഭീരമായി പൂർത്തിയായ ക്ഷേത്രത്തിൻ്റെ സമർപ്പണ ചടങ്ങുകൾ ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.
2026 ജൂലൈ 08 മുതൽ ജൂലൈ 26 വരെ (1201 മിഥുനം 24 ബുധൻ മുതൽ കർക്കടകം 10 ഞായർ വരെ) വിപുലമായ പരിപാടികളോടെയാണ് ക്ഷേത്ര സമർപ്പണവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നടക്കുന്നത്.
പ്രധാന ചടങ്ങുകൾ:
- പുനഃപ്രതിഷ്ഠ: 2026 ജൂലൈ 15 (1201 മിഥുനം 31) ബുധനാഴ്ച.
- ക്ഷേത്ര സമർപ്പണം: 2026 ജൂലൈ 18 (1201 കർക്കടകം 2) ശനിയാഴ്ച.
- ശ്രീമദ് ഭാഗവത സപ്താഹയജ്ഞം: 2026 ജൂലൈ 19 മുതൽ ജൂലൈ 26 വരെ (1201 കർക്കടകം 3 മുതൽ 10 വരെ).
മറ്റ് പരിപാടികൾ:
ഇതോടനുബന്ധിച്ച് ആചാര്യശ്രേഷ്ഠന്മാരും പ്രഗത്ഭമതികളും പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയും വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു.
- വിശേഷാൽ പൂജകൾ, പ്രഭാഷണം
- കുത്തിയോട്ടപ്പാട്ടും ചുവടും, ഫോക്ക് ബാൻഡ്
- മുത്തപ്പൻ വെള്ളാട്ടവും ദർശനവും
- നൃത്തനാടകം, ഭജനസ്, നാടകം, നൃത്തനൃത്യങ്ങൾ
- കോമഡി ട്രീറ്റ്, സംഗീത സദസ്സ്
- അന്നദാനം
- ആകാശവിസ്മയം
ക്ഷേത്ര പുനരുദ്ധാരണത്തിൽ പങ്കാളികളാകൂ… ദേവിമാരുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകൂ…
ബന്ധപ്പെടേണ്ട നമ്പറുകൾ: 9447379371, 9846576812, 9567995089, 94955 39615
For more details: The Indian Messenger



