FILMS

സംവൃതാ സുനിൽ വീണ്ടും അഭിനയരംഗത്തേക്ക്; നവരസാ ഫിലിംസ് – സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ് ചിത്രം പന്ന്യാർകുട്ടിയിൽ ആരംഭിച്ചു.

Sponsored

ഇടുക്കി: നിരവധി പ്രത്യേകതകളോടെ ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. വൻ വിജയം നേടിയ ‘പ്രകമ്പനം’ എന്ന സിനിമയ്ക്ക് ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്. എന്നിവരാണ് നിർമ്മാതാക്കൾ. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവർ കോ-പ്രൊഡ്യൂസർമാരും അഭിജിത്ത് സുരേഷ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

ഇടുക്കി ജില്ലയിലെ പന്ന്യാർകുട്ടിയിൽ നടന്ന ലളിതമായ പൂജാ ചടങ്ങിൽ സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമ്മാതാക്കളായ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്., അഭിനേതാക്കളായ ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ദിലീഷ് പോത്തൻ സ്വിച്ച് ഓൺ കർമ്മവും അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. ‘നവരസാ പ്രൊഡക്ഷൻ 3’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.

‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ഏറെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയനടി സംവൃതാ സുനിൽ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ എന്നീ വിജയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ തങ്കമാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Sponsored

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുനിൽ കെ.എസ് നിർവ്വഹിക്കുന്നു. ‘ആടുജീവിതം’ എന്ന ചിത്രത്തിന് ശേഷം സുനിൽ ക്യാമറ ചലിപ്പിക്കുന്ന മലയാള സിനിമയാണിത്. ‘ഗപ്പി’, ‘അമ്പിളി’, ‘ആശാൻ’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജോൺ പോൾ ജോർജാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും അഭിനയിക്കുന്നു.

കിരൺ ദാസ് (എഡിറ്റിംഗ്), അജേഷ് ആന്റോ (പശ്ചാത്തല സംഗീതം), സുഭാഷ് കരുൺ (പ്രൊഡക്ഷൻ ഡിസൈൻ), വിപിൻ വിജയൻ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), റോണക്സ് സേവ്യർ (മേക്കപ്പ്), ധന്യാ ബാലകൃഷ്ണൻ (കോസ്റ്റ്യും ഡിസൈൻ), യെല്ലോ ടൂത്ത് (ഡിസൈൻ), ബിനു മുരളി (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത: വാഴൂർ ജോസ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button