FILMS & ENTERTAINMENT

മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ ഭാവന റിലീസ് തിയേറ്ററുകളിലെത്തിക്കും; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഭൗമ’ ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. സിനിമയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചുപോരുന്ന ഭാവനാ സ്റ്റുഡിയോസിന്റെ വിതരണ സ്ഥാപനമാണ് ഭാവനാ റിലീസ്. ഫഹദ് ഫാസിൽ, നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ നേതൃത്വം നൽകുന്ന സ്ഥാപനമാണ് ഭാവനാ സ്റ്റുഡിയോസ്. കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ബെത്‌ലഹേം വരെ എത്തിനിൽക്കുന്ന വിജയചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസിന്റേതായിട്ടുള്ളത്.

ഇരുളിൽ മലനിരകളിലെ നടപ്പാതയിൽ ടോർച്ച് തെളിച്ചുനിൽക്കുന്ന ദിലീഷ് പോത്തന്റെ ലുക്കോടെ എത്തിയ പോസ്റ്ററിലൂടെയാണ് ‘ഭൗമ’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിസ്റ്ററി ത്രില്ലർ ജോണറിൽ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഇതിനെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു.

ദിലീഷ് പോത്തൻ, വിനീത്, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷാ സെൻഗുപ്ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്ല്യ, അപർണ്ണ ജോൺസ്, നസ്ലിൻ ജമീല, നൗഷാദ്, എൻ.പി. നിസ്സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ കഥ ഡോണി കടമ്മനിട്ടയും സംഗീതം ക്രിസ്റ്റോ സേവ്യറും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്., പ്രൊഡക്ഷൻ ഡിസൈൻ: അപ്പുണ്ണി സാജൻ, കലാസംവിധാനം: സിബിൻ വർഗീസ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം ഡിസൈൻ: ഗോപിക ഉണ്ണികൃഷ്ണൻ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രു സൈമൺ, സ്റ്റിൽസ്: ജിതിൻ എസ്. ബാബു, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: രാജാകൃഷ്ണൻ എം.ആർ., കളറിസ്റ്റ്: ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്ക്യൂറ എന്റർടൈൻമെന്റ്സ്, ആക്ഷൻ: കലൈ കിംഗ്സ്റ്റൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡാനിഷ് കെ.എ., പ്രൊഡക്ഷൻ മാനേജർ: ജസ്റ്റിൻ ടോണി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വാർത്ത: വാഴൂർ ജോസ്.

For more details: The Indian Messenger

Related Articles

Back to top button