INDIA NEWSTOP NEWS

പതാരത്ത് കെ. കൃഷ്ണൻകുട്ടി നായർ സ്മാരക അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് തിരിതെളിഞ്ഞു.

പതാരം: ശൂരനാട് തെക്ക് പതാരത്ത് കെ. കൃഷ്ണൻകുട്ടി നായർ സ്മാരക അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി. ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നാടക മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പതാരം പാസ് പ്രസിഡന്റ് പ്രേംകുമാർ ബി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഉല്ലാസ് കോവൂർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺ ബാബു, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. സി. രാജി, പാസ് സെക്രട്ടറി ജയൻ പതാരം, ട്രഷറർ നിസാർ എ., ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടി ടീച്ചർമാരെയും ഹെൽപ്പർമാരെയും ആശാ പ്രവർത്തകരെയും ഹരിത കർമ്മ സേനാംഗങ്ങളെയും ചടങ്ങിൽ വെച്ച് പ്രത്യേകമായി ആദരിച്ചു.

For more details: The Indian Messenger

Related Articles

Back to top button