GULF & FOREIGN NEWSTOP NEWS

മ്യാൻമറിൽ ബോട്ടുകൾ മുങ്ങി വൻ ദുരന്തം; 500 ലേറെ റോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചതായി റിപ്പോർട്ട്.

Sponsored

മ്യാൻമർ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂൺ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്ന് യുഎൻ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺമാസം അവസാനത്തോടെ മ്യാൻമറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട റോഹിങ്ക്യൻ അഭയാർത്ഥികളുടെ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബോട്ടുകളിലായി 500 ലേറെ പേരുണ്ടായിരുന്നു. ഇവർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിക്കുന്നു.

സാധാരണ ഗതിയിൽ മ്യാൻമറിലെ ബംഗ്ലാദേശിലെയോ റോഹിങ്ക്യൻ അഭയാർത്ഥികൾ മലേഷ്യയിലേക്കോ ഇൻഡോനേഷ്യയിലേക്കോ തായ്‌ലൻഡിലേക്കോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി കിട്ടുന്ന ബോട്ടുകളിലായി യാത്ര ചെയ്യുന്ന പതിവുണ്ട്.

Sponsored

English Summary

More than 500 Rohingya refugees are feared dead after two boats capsized off the coast of Myanmar in late June. The vessels had departed from Rakhine State carrying over 500 passengers in search of better living conditions in countries like Malaysia, Indonesia, or Thailand. The United Nations has confirmed the tragedy, warning that the death toll could rise further.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button