INDIA NEWSTOP NEWS

ഓച്ചിറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്.

ഓച്ചിറ: ദേശീയപാതയിൽ പറയക്കടവ് ജങ്ഷന് വടക്കുഭാഗത്തായി സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മാവേലിക്കര ഗൗരിനന്ദനം വീട്ടിൽ നിന്ന് ഇപ്പോൾ കരുനാഗപ്പള്ളി കോഴിക്കോട് 54 സുനാമി കോളനി ആലുംമൂട്ടിൽ താമസിക്കുന്ന ആഷ്നവ് രാജ് (23) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ മൺട്രോതുരുത്ത് വിളിമംഗലം വെസ്റ്റ് ധന്യയിൽ ശ്രീനാഥ് (42), പണ്ടാരത്തുരുത്ത് ചാലുപറമ്പിൽ ശ്രീഹരി (19), ആലുംകടവ് ശ്രീരംഗത്തിൽ ഋഷികേശ് (19) എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മൂവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആഷ്നവ് രാജിന്റെ ജീവൻ രക്ഷിക്കാനായില്ല. പരേതനായ ആഷ്നവ് രാജിന്റെ അച്ഛൻ: രാജീവൻ, അമ്മ: ശാലിനി മനോജ്, സഹോദരൻ: അഭിനവ് രാജ്.

For more details: The Indian Messenger

Related Articles

Back to top button